എന്നേശുനാഥനെന്നുമെത്ര നല്ലവൻ

എന്നേശുനാഥനെന്നുമെത്ര നല്ലവൻ

എത്ര നല്ലവൻ! താനെത്ര വല്ലഭൻ

 

ചെഞ്ചോര ചിന്തി കുരിശിലേറി

എൻപാപം തീർത്തെന്നെ സ്വന്തമാക്കി

താൻ നന്ദിയാൽ പാടും ഞാൻ

പുതിയ ഗീതങ്ങൾ ജീവൻ പോവോളവും

 

സങ്കടം തിങ്ങിടും നേരമെല്ലാം

തൻകരത്താലെന്നെ താങ്ങുമല്ലോ

കൈവിടില്ലവൻ ഹാ! എത്ര

നല്ലവൻ എന്നും മാറാത്തവൻ

 

ജീവിതപാതയിൽ നേരിടുന്ന

എല്ലാപ്രയാസവും തീർത്തുതന്നിടും

ഭിതിയില്ലിനി തൻ ചിറകിൻ കീഴിൽ

ഞാൻ മോദമായ് പാർത്തിടും

 

തേജസ്സിലെന്നേശു വന്നു വേഗം

തേജസ്കരിച്ചെന്നെ ചേർത്തണയ്ക്കുമെ

തേജസ്സേറിടും തൻ രൂപമഹിമയിൽ

വാഴും നിത്യകാലം ഞാൻ.