എന്നെന്നും പാടി ഞാൻ വാഴ്ത്തിടും

എന്നെന്നും പാടി ഞാൻ വാഴ്ത്തിടും

എൻരക്ഷകനാം യേശുവിനെ

തന്നുടെ നാമത്തെ കീർത്തിക്കും ഞാൻ

എന്റെ ആയുസ്സിൻനാളെല്ലാം

 

എന്നെത്തൻ തങ്കച്ചോരയാൽ വീണ്ടെടുത്തെന്തൊരത്ഭുതം

എന്നെ നിത്യവും കാത്തിടും തന്നുടെ സ്നേഹം ഹാ! വർണ്ണ്യമോ!

 

കൂരിരുളേറും പാതയിൽ തൻമുഖത്തിൻശോഭ കാണും ഞാൻ

ഈ മരുയാത്രയിൽ ചാരുവാൻ കർത്തനല്ലാതെയിന്നാരുള്ളു

 

അല്ലലേറിടുമ്പോൾ താങ്ങുവാൻ നല്ലൊരു കൂട്ടാളി യേശു താൻ

ഞാൻ സദാ തന്നുടെ ചാരത്തു മേവിടും നാളകലമല്ല.