എന്നെന്നും ഞാൻ ഗാനം പാടി പുകഴ്ത്തിടുമേ

എന്നെന്നും ഞാൻ ഗാനം പാടി പുകഴ്ത്തിടുമേ

ഉന്നതനെ നന്ദിയോടെ വാഴ്ത്തിടുമേ

 

ആനന്ദമായ് ഗാനം പാടാം

ദിനംതോറും ഹല്ലേലുയ്യാ ഗീതം പാടാം

 

അനുഗ്രഹമനവധി അനുഭവിപ്പാൻ

ആത്മീയ ധനമവനെനിക്കു നൽകി

 

തിരഞ്ഞെടുത്തവനെന്നെ തിരുഹിതത്താൽ

കരുണയിൻ കരുതലെൻപരമഭാഗ്യം

 

ആത്മമുദ്രയാൽ ഞാൻ തൻസ്വന്തമായ്

അനന്തജീവൻ എന്നവകാശമായ്

 

അനുദിനമാവശ്യ ഭാരങ്ങളിൽ

അരുമനാഥനെന്നരികിലുണ്ട്.