എന്നെ വീണ്ടനാഥൻ കർത്തനാകയാൽ

എന്നെ വീണ്ടനാഥൻ കർത്തനാകയാൽ

എന്നെ നടത്തിടാൻ ശക്തനാകയാൽ

വന്നു മദ്ധ്യാകാശേ ചേർക്കുമെന്നതാൽ

ഹല്ലേലുയ്യാ പാടും ഞാൻ

 

പാരിലാശവയ്പാൻ യേശുമാത്രമാം

ക്രൂശിലോളം താണ തൻ വൻസ്നേഹത്തിൻ

ആഴം, നീളം, വീതി വർണ്ണിച്ചിടാൻ

ഏഴയ്ക്കീശാ! നാവില്ലേ

 

എന്നിലെന്തു കണ്ടെൻ പ്രാണനാഥനെ

നിൻ കരങ്ങൾ ക്രൂശിലാണിയേല്ക്കുവാൻ

തുപ്പലേറ്റ മുഖം കണ്ടെൻ കാന്തനെ

ചുംബിക്കും ഞാൻ സ്വർഗ്ഗത്തിൽ

 

ലക്ഷങ്ങളിൽ സുന്ദരനെൻ വല്ലഭൻ

വെണ്മയും ചുവപ്പുമാർന്ന നല്ലവൻ

നിത്യയുഗം തന്നോടൊത്തു പാർക്കുവാൻ

ഹൃത്തിലാശയേറുന്നേ.