എന്നെ കരുതുന്ന വിധങ്ങളോർത്താൽ

എന്നെ കരുതുന്ന വിധങ്ങളോർത്താൽ

നന്ദിയാലുള്ളം നിറഞ്ഞിടുന്നേ

എന്നെ നടത്തുന്ന വഴികളോർത്താൽ

ആനന്ദത്തിൻ അശ്രു പൊഴിഞ്ഞിടുമേ

 

യേശുവേ രക്ഷകാ നിന്നെ ഞാൻ സ്നേഹിക്കും

ആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടും

 

പാപക്കുഴിയിൽ ഞാൻ താണിടാതെൻ

പാദം ഉറപ്പുള്ള പാറമേൽ നിർത്തി

പാടാൻ പുതുഗീതം നാവിൽ തന്നു

പാടും സ്തുതികൾ എന്നേശുവിന്ന്

 

ഉള്ളം കലങ്ങിടും വേളയിലെൻ

ഉള്ളിൽ വന്നേശു ചൊല്ലിടുന്നു

തെല്ലും ഭയം വേണ്ടാഎൻമകനേ

എല്ലാനാളും ഞാൻ കൂടെയുണ്ട്

 

ഓരോ ദിവസവും വേണ്ടതെല്ലാം

വേണ്ടുംപോൽ നാഥൻ നൽകിടുന്നു

തിന്നു തൃപ്തനായി തീർന്നശേഷം

നന്ദിയാൽ സ്തോത്രം പാടുമെന്നും

 

ക്ഷീണനായി ഞാൻ തീർന്നിടുമ്പോൾ

ക്ഷണം യേശു എന്നരികിൽ വരും

ക്ഷോണി തന്നിൽ ഞാൻ തളർന്നിടാതെ

ക്ഷേമമാകും എന്നേശു നാഥൻ

 

ദേഹം ക്ഷയിച്ചാലും യേശുവെ നിൻ

സ്നേഹം ഘോഷിക്കും ലോകമെങ്ങും

കാണ്മാൻ കൊതിക്കുന്നേ നിൻമുഖം ഞാൻ

കാന്താ വേഗം നീ വന്നിടണേ.