എന്നെ അറിയുന്ന ദൈവം

എന്നെ അറിയുന്ന ദൈവം

എന്നെ കരുതുന്ന ദൈവം

എന്നെന്നും മാറാത്ത ദൈവം

എന്നെ നടത്തുന്ന ദൈവം

 

അറിയാത്ത വഴികളിൽ നടത്തും

തീരാ സ്നേഹത്താൽ നിറയ്ക്കും

വീഴാതെ മരുഭൂവിൽ കാക്കും

എന്നെ നടത്തുന്ന ദൈവം

 

കെരീത്തു വറ്റിയെന്നാലും

കാക്കയിൻ വരവു നിന്നാലും

വറ്റാത്ത ഉറവുകൾ തുറക്കും

എന്നെ നടത്തുന്ന ദൈവം

 

അന്നന്നു വേണ്ടുന്നതെല്ലാം

അന്നന്നു തന്നെന്നെ പോറ്റും

എന്നെന്നും മതിയായ ദൈവം

എന്നെ നടത്തുന്ന ദൈവം

 

ശോധന എത്ര വന്നാലും

ഭാരങ്ങളേറെ വന്നാലും

ആരുമില്ലാതെ വന്നാലും

എന്നെ നടത്തുമെൻ ദൈവം.