എന്നാളും നീ മതി എന്നേശുവേ

എന്നാളും നീ മതി എന്നേശുവേ

പാരിലെൻ ജീവിതത്തിൽ

എന്നെന്നും നിൻകൃപമാത്രം

മതി ആശ്രയമായുലകിൽ

 

കഷ്ടങ്ങളേറിടും ഈ മരുയാത്രയിൽ

നിൻതുണമാത്രം മതി

നാൾതോറും ആശ്വാസമേകി നടത്തിടും

വല്ലഭനെന്നും മതി.....വല്ലഭനെന്നും മതി

 

ലോകം തരും പഴിനിന്ദദുഷികളാൽ

ക്ഷീണിതനായിടുമ്പോൾ

ഇമ്പം പകർന്നെന്നെ മാറോടു ചേർക്കും നിൻ

അൻപെനിക്കെന്നും മതി.....അൻപെനിക്കെന്നും മതി.