എനിക്കൊത്താശ വരും പർവ്വതം

എനിക്കൊത്താശ വരും പർവ്വതം

കർത്താവേ! നീ മാത്രമെന്നാളുമേ

 

ആകാശ ഭൂമികൾക്കെല്ലാം

ആദിഹേതുവതായവൻ നീയേ

ആശ്രയം നിന്നിലായതു മുതലെൻ

ആധികളകന്നു പരാ

 

എൻ കൺകളുയർത്തി ഞാൻ നോക്കും

എൻകർത്താവേ നിൻദയക്കായി

എണ്ണിയാൽ തീരാ നന്മകൾ തന്നു

എന്നെയനുഗ്രഹിക്കും

 

എൻ കാൽകൾ വഴുതാതനിശം

എന്നെ കാത്തിടുന്നവൻ നീയേ

കൃപകൾ തന്നും തുണയായ് വന്നും

നടത്തുന്നത്ഭുതമായ്

 

എൻദേഹം മണ്ണിൽ മറഞ്ഞാലും

ഞാൻ ജീവനോടിരുന്നാലും

നീ വരും നാളിൽ നിന്നോടണഞ്ഞ-

ന്നാനന്ദിച്ചാർത്തിടും ഞാൻ