എനിക്കായ് കരുതും നല്ലിടയൻ

എനിക്കായ് കരുതും നല്ലിടയൻ (2)

നന്മകൾ തന്നെന്നെ നീതിയിൻ പാതയിൽ

എന്നെന്നും വഴി നടത്തും

എനിക്കായ് കരുതും നല്ലിടയൻ

 

കഷ്ടങ്ങൾ വന്നിടുമ്പോൾ

ഭാരങ്ങളേറിടുമ്പോൾ

കഷ്ടങ്ങളേറ്റവൻ ഭാരം ചുമന്നവൻ

ആശ്വാസം നൽകിടുന്നു (2)

 

ഉറ്റവർ മാറിടുമ്പോൾ

ഏറ്റം കലങ്ങിടുമ്പോൾ

ഉറ്റസഖിയവൻ മാറ്റമില്ലാത്തവൻ

എന്നെന്നും കൂട്ടിനുണ്ട് (2)

 

ആവശ്യഭാരങ്ങളാൽ

ഞാനാകെ നീറിടുമ്പോൾ

ചെങ്കടലിനുള്ളിൽ പാതവിരിച്ചവൻ

അത്ഭുതമായ് നടത്തും (2)