എനിക്കായ് കരുതാമെന്നുരച്ചവനെ

എനിക്കായ് കരുതാമെന്നുരച്ചവനെ

എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ

എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും

ചുമത്തുന്നെൻഭാരം എല്ലാം നിന്റെ ചുമലിൽ

 

ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ

ഭക്ഷണമായ് കാകൻ

എന്റെ അടുക്കൽ വരും അപ്പവും ഇറച്ചിയും

ഇവ കരത്തിൽ തരും

ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും

 

ക്ഷാമമേറ്റു സാരെഫാത്തിൽ സഹിച്ചിടുവാനായ്

മരിക്കുവാനൊരുക്കമായ് ഇരുന്നിടിലും

കലത്തിലെ മാവു ലേശം കുറയുന്നില്ലെ

എന്റെ കലത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ

 

കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല

കൊയ്ത്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല

വയലിലെ താമരകൾ വളരുന്നല്ലൊ നന്നായ്

വാനിലെ പറവകൾ പുലരുന്നല്ലോ

 

ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങിടിലും

ചൂരച്ചെടി തണലതിൽ ഉറങ്ങിടിലും

വന്നുണർത്തി തരും ദൂതർ കനലടകൾ

തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്