എൻദൈവമേ നീയെത്ര നല്ലവനാം! വല്ലഭനാം!

എൻദൈവമേ നീയെത്ര നല്ലവനാം! വല്ലഭനാം!

എന്നെ നീ നടത്തിടുന്നു എൻഭാരം ചുമന്നിടുന്നു

അന്നന്നു നീ വേണ്ടുന്നതെല്ലാം നൽകി പാലിക്കുന്നു

 

ഇദ്ധരയിൽ എല്ലാം പ്രതികൂലമായ് തീർന്നെന്നാലും

കാർമുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലും

കൈവിടല്ലേ എൻപ്രാണനായകനേ! കാത്തിടണേ

 

മന്നിൽ നിന്നു വിണ്ണിൽ നിൻ സന്നിധാനം ചേരും വരെ

നിൻ മാർവ്വിൽ ചാരി ഞാനെന്നും

സീയോനിൻ യാത്ര തുടരാൻ

വിശ്വാസത്തിൻ നല്ലപോർ

പൊരുതിടുവാൻ ശക്തി നൽക

 

എന്നേശുവേ എന്നു നീ വന്നിടുമോ ചേർത്തിടുവാൻ

കാലങ്ങൾ ദീർഘമാക്കല്ലേ നിന്നിൽ

ഞാൻ നിത്യം ചേരുവാൻ

സീയോനിൽ ഞാൻ മോദമായ്

വാണിടുവാൻ എന്നുമെന്നും.