എൻ രക്ഷകനേശു

എൻ രക്ഷകനേശു നാഥനെന്നും ജീവിക്കുന്നു

എന്നെ കൈവിടാതെ കാത്തു നിത്യം പാലിക്കുന്നു

 

ഞാൻ പാടി സ്തുതിച്ചിടുമേ എൻരക്ഷകനേശുവിനെ

എൻജീവിത കാലമെല്ലാം ഞാൻ പാടി പുകഴ്ത്തിടുമേ

 

ഇരുളിൻ പാതയിൽ ഇടറും നേരത്തിൽ തുണയായ് വന്നിടും താൻ

കരം പിടിച്ചു വഴി നടത്തും കരുണയിന്നുറവിടം താൻ

 

മരുവിൻ താപത്താൽ പെരുകും ദാഹത്താൽ ക്ഷീണിതനായിടുമ്പോൾ

ദാഹജലം പകർന്നു തരും ജീവജലവും അവൻ താൻ

 

കുരിശിൽ ആണിയാൽ തുളച്ച പാണിയാൽ അവനെന്നെ താങ്ങിടുമേ

ആപത്തിലും രോഗത്തിലും അവനെനിക്കാശ്രയമേ

 

കരയും കണ്ണുകൾ തുവരും നാളിനി അധികം വിദൂരമല്ല

കാന്തൻ മുഖം കാണ്മതിനായ് താമസമേറെയില്ല.