എൻ രക്ഷകാ! എൻ ദൈവമേ!

എൻ രക്ഷകാ! എൻ ദൈവമേ! നിന്നിലായ നാൾ ഭാഗ്യമേ

എന്നുള്ളത്തിൻ സന്തോഷത്തെ എന്നും ഞാൻ കീർത്തിച്ചിടട്ടെ

 

ഭാഗ്യനാൾ ഭാഗ്യനാൾ യേശു എൻ പാപം തീർത്തനാൾ

കാത്തുപ്രാർത്ഥിക്കാറാക്കി താൻ ആർത്തുഘോഷിക്കാറാക്കി താൻ

ഭാഗ്യനാൾ ഭാഗ്യനാൾ യേശു എൻ പാപം തീർത്തനാൾ

 

വൻക്രിയ എന്നിൽ നടന്നു കർത്തനെന്റെ ഞാനവന്റെ

താൻ വിളിച്ചു ഞാൻ പിൻചെന്നു സ്വീകരിച്ചു തൻ ശബ്ദത്തെ

 

സ്വസ്ഥമില്ലാത്ത മനമേ കർത്തനിൽ നീ ആശ്വസിക്ക

ഉപേക്ഷിയാതെ അവനെ തൻ നന്മകൾ സ്വീകരിക്ക

 

സ്വർപ്പൂരം ഈ കരാറിനു സാക്ഷി നിൽക്കുന്നെൻ മനമേ

എന്നും എന്നിൽ പുതുക്കുന്നു നൽമുദ്ര നീ ശുദ്ധാത്മാവേ

 

സൗഭാഗ്യം നൽകും ബാന്ധവം വാഴ്ത്തും ജീവകാലമെന്നും

ക്രിസ്തേശുവിൽ എൻ ആനന്ദം പാടും ഞാൻ അന്ത്യകാലത്തും.