എൻ പ്രിയനെന്തു നല്ലവൻ

എൻ പ്രിയനെന്തു നല്ലവൻ തൻസ്നേഹമാർക്കു വർണ്ണ്യമോ

തൻജീവനേകിയെന്നെ വൻനാശത്തിൽനിന്നു വീണ്ടവൻ

 

പാടിപ്പുകഴ്ത്തുമേഴ ഞാൻ പാരിൽ വസിച്ചിടുന്ന നാൾ

പാദത്തിൽ വയ്കുന്നൊക്കെയും പാടേറ്റ പ്രാണനാഥന്നായ്

 

മാലിന്യമേശിടാതെയെൻ വീടോടടുത്തിടും വരെ

നീടാർന്ന തൻ കരങ്ങളാൽ താങ്ങിടുമെന്നെ നാൾക്കുനാൾ

 

ഭാരങ്ങളേറിടുന്ന നാൾ ചാരെയണഞ്ഞു പ്രിയനെൻ

ഭാരം വഹിച്ചു നാൾക്കുനാൾ പാരിൽ നടത്തിടുന്നവൻ

 

തന്നെപ്പിരിഞ്ഞു പാരിതിൽ ആവില്ലെനിക്കു പാർക്കുവാൻ

തന്നിൽ ലയിപ്പതെന്നു ഞാൻ ആ നാളിലെന്തു മോദമേ!.