എൻ മനമേ വാഴ്ത്തുക നാഥനെ

എൻ മനമേ വാഴ്ത്തുക നാഥനെഅവനെന്നും നല്ലവൻ

 

യിസ്രായേലിൻ സ്തുതികളിൽ വസിച്ചവൻ താനേഴയായ്

കാൽവറിയിൽ ക്രൂശിലെൻ ശാപമായി തീർന്നതാൽ

 

താഴ്ചയിൽ എന്നെ ഓർത്തതാം തൻ ദയയെന്തത്ഭുതം

വീഴാതെന്നെ താങ്ങിടും പൊൻകരങ്ങളെന്നാശ്രയം

 

നാൽപ്പതാണ്ടും മരുവിൽ തൻജനത്തെ നന്നായ് പോറ്റിയ

നല്ലിടയനെന്നെയും നാൾകൾതോറും നടത്തിടും

 

സങ്കടത്താൽ തളരുമ്പോൾ സങ്കേതം അവൻ നെഞ്ചിലാം

പൊൻകരങ്ങൾ താങ്ങിയെൻ കണ്ണുനീർ തുടച്ചിടും

 

മന്നിലൊരു മൺപാത്രമായ് മണ്മറഞ്ഞുപോകും ഞാൻ

വിണ്ണിലൊരു പൊൻതാരമായ് മിന്നിടും തൻ തേജസ്സിൽ.