ഈ ദൈവം എന്നുമെൻ ദൈവം

ഈ ദൈവം എന്നുമെൻ ദൈവം

ജീവാന്ത്യത്തോളം വഴി നടത്തും

 

ശാശ്വതഭുജങ്ങൾ കീഴിലുണ്ട്

യേശു എപ്പോഴും കൂടെയുണ്ട്

കരങ്ങളിൽ വഹിക്കും കണ്ണുനീർ തുടയ്ക്കും

കരുതിയെന്നെ നടത്തും

 

ഉള്ളം തകർന്നു നീറിടുമ്പോൾ

ഉറ്റവരകന്നു മാറിടുമ്പോൾ

ഉണ്ടെനിക്കരികിൽ ഉന്നതനേശു

ഉത്തമ നൽസഖിയായ്

 

ഏറിവരും ദുഃഖഭാരങ്ങളോ

ഏകനായ് തീരും നേരങ്ങളോ

എന്തു വന്നാലും മന്നിലെന്നാളും

എനിക്കിനീം യേശുവുണ്ട്

 

ആനന്ദമായൊരു ജീവിതമാം

ആവതല്ലെനിക്കതു വർണ്ണിക്കുവാൻ

ആർത്തു ഞാൻ പാടും കീർത്തനം ചെയ്യും

ആയുസ്സിൻ നാൾകളെല്ലാം.