ദിവ്യനിലയെ ദിഗന്തവലയെ ദേവാ!

ദിവ്യനിലയെ ദിഗന്തവലയെ ദേവാ!

ഭവ്യമെഴും നിൻകരുണാരസമെൻ നിലയെ

 

ദാസർക്കേകിന്നിലയെ ദീനജനശിലയെ

ദാനമരുൾകേശുനാഥാ! തിരുകാരുണ്യമെൻ

 

സാധുജനങ്ങളിൻ ഖേദമൊഴിക്കും നാഥാ!

സാദമകന്നെന്നും നിന്നോടണവാൻ തുണചെയ്

 

നീതിമാനായ നിൻ ദിവ്യമരണത്തിനാൽ

നീതി നൽകി പാലിച്ച നിൻകൃപയെന്നഭയം

 

പാപമില്ലാത്ത നിൻ ജീവനെ നൽകി പരി

പാവനമാം രക്തത്താലെൻ ദുരിതം നീക്കിയ.