ദിവ്യജനേശ്വര! ഭവ്യഗുണാത്മക!

ദിവ്യജനേശ്വര! ഭവ്യഗുണാത്മക!

ഭാഗ്യാമൃതദായക! തിരുപ്പാദം ഗതിനായകാ!

 

ദിവ്യജഡം വെടിഞ്ഞവ്യയലോകേ

നിന്നുർവ്വിയിൽ വന്നപരാ! പരദേവവിഹിതാശര! പൂർവ്വോദിതമാത്മ നിർവ്യാജവാക്കത്ര

നിർവ്വഹിപ്പാൻ വന്ന സർവ്വേശ്വരാ! സുന്ദര! ഹൃതഗർവ്വജനതേശ്വര!

 

ദുഷ്ടസാത്താനടിപ്പെട്ടെത്രയും മഹാ

കഷ്ടമനുഭവിച്ചേൻ അതാലേറ്റം പരിതപിച്ചേൻ

ഇഷ്ടനാഥാ! തിരുവിഷ്ടമിയന്നെന്നെ കഷ്ടതയിൽനിന്നു മീട്ടതറിഞ്ഞുറച്ചേൻ കൃപ തൊട്ടന്നു നിശ്ചയിച്ചേൻ

 

മന്നാ! ഭവാന്നുയിരിമ്മൺമയന്നു നീ

തന്നിടുമെന്നാകിലോ ബഹു ധന്യനായ് തീർന്നിടുവേൻ വിണ്ണവരെന്നാളുമന്യാദൃശസ്നേഹ

നന്ദികലർന്നീശ! നിന്നെസ്തുതിക്കും വിധം

ഞങ്ങളെന്നേക്കും വാഴ്ത്തും ദൃഢം.