ദിനം ദിനം ദിനം നീ വാഴ്ത്തുക

ദിനം ദിനം ദിനം നീ വാഴ്ത്തുക

യേശുവിൻ പൈതലേ നീ

അനുദിനവും പാടി വാഴ്ത്തുക

 

കാൽവറി രക്തമേ യേശുവിൻ രക്തമേ

കാൽവറിയിൽ യേശുതാൻ സ്വന്തരക്തം ചിന്തിനിൻ

പാപത്തെ ശാപത്തെ നീക്കി തന്റെ രക്തത്താൽ

 

രോഗം ശിലിച്ചവൻ പാപം വഹിച്ചവൻ

കാൽവറി മലമുകൾ കൈകാൽകൾ വിരിച്ചവൻ

രക്ഷിക്കും യേശുവിൻ പാദത്തിൽ സമർപ്പിക്ക

 

എന്നേശു സന്നിധി എനിക്കെത്രയാശ്വാസം

ക്ലേശമെല്ലാം മാറ്റിടും രോഗമെല്ലാം നീക്കിടും

വിശ്വാസത്താൽ നിന്നെ യേശുവിൽ സമർപ്പിക്ക

 

ഞാൻ നിത്യം ചാരിടും എന്നേശു മാർവ്വതിൽ

നല്ലവൻ വല്ലഭൻ എന്നേശു എത്ര നല്ലവൻ

എന്നേശു പൊന്നേശു എനിക്കെത്ര നല്ലവൻ

 

ആത്മാവിൻ ജീവിതം ആനന്ദ ജീവിതം

ആത്മാവിൽ നിറയുക ആനന്ദനദിയിതു

പാനം ചെയ്തിടുക യേശു വേഗം വന്നിടും