ദൈവമെത്ര നല്ലവനാം

ദൈവമെത്ര നല്ലവനാം അവനിലത്രേ എന്നഭയം

അനുഗ്രഹമായ് അത്ഭുതമായ് അനുദിനവും നടത്തുന്നെന്നെ

 

കരുണയെഴും തൻകരത്തിൽ കരുതിടുന്നീ മരുവിടത്തിൽ

കരുമനയിൽ അരികിലെത്തും തരും കൃപയിൽ വഴി നടത്തും

 

കാരിരുളിൻ വഴികളിലും കരളുരുകി കരയുമ്പോഴും

കൂടെവരും കൂട്ടിനവൻ കണ്ണീരെല്ലാം തുടയ്ക്കുമവൻ

 

ലോകം തരും ധനസുഖങ്ങൾക്കേകിടുവാൻ കഴിഞ്ഞിടാത്ത

ആനന്ദമീ ക്രിസ്തുവിൽ ഞാൻ അനുഭവിക്കുന്നിന്നു മന്നിൽ

 

ഒരുക്കുന്നവൻ പുതുഭവനം ഒരിക്കലെന്നെ ചേർത്തിടുവാൻ

വരും വിരവിൽ പ്രാണപ്രിയൻ തരുമെനിക്ക് പ്രതിഫലങ്ങൾ.