ദൈവമെന്റെ രക്ഷകനായ്

ദൈവമെന്റെ രക്ഷകനായ് തീർന്നതാൽ

ധൈര്യമായ് ഞാൻ പാടിടും ഹല്ലേലുയ്യാ

വൈരിയാം ദുഷ്ടനെ വെന്നു ഞാൻ നിത്യവും

സ്വൈരമായ് വസിച്ചിടും തൻസന്നിധൗ

 

ആശയറ്റു പാപിയായ് ഞാൻ ജീവിച്ചു

നാശത്തിന്റെ പാതയിൽ ചരിച്ചപ്പോൾ

യേശു എന്നെ തേടിവന്നു ജീവൻതന്നു രക്ഷിച്ചു

ആശ്വസിപ്പിച്ചെന്നെ നിത്യസ്നേഹത്താൽ

 

ഇന്നു ഞാൻ സുരക്ഷിതൻ തൃക്കൈകളിൽ

എന്നും കാത്തിടും കരങ്ങൾ ശക്തമാം

വന്നു വാനിൽ ചേർത്തിടുന്ന നാളടുത്തിടുന്നിതാ

അന്നവന്റെ പൊൻമുഖം ഞാൻ കണ്ടിടും

 

കണ്ണുനീരും കഷ്ടവും നിരാശയും

മന്നിലെ വേർപാടും ദുഃഖവേളയും

താതൻ മാതാ മക്കൾ വീണ്ടും ഒത്തുചേരും നാളതിൽ

പൂർണ്ണമായി മാറിടും സന്തോഷമായ്.