ദൈവമക്കളേ സന്തോഷിച്ചാർക്കുവിൻ

ദൈവമക്കളേ സന്തോഷിച്ചാർക്കുവിൻ

ദൈവം ചെയ്ത നന്മയോർക്കുവിൻ

ജീവനാഥനീ നമ്മെ രക്ഷിക്കുവാൻ

ജീവനെയും തന്നതോർക്കുവിൻ

 

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഗീതം പാടുവിൻ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നു പാടുവിൻ

 

തങ്കമേനിയിൽ ലംഘനങ്ങളെ ശങ്കയെന്നിയേ വഹിച്ചവൻ

സങ്കടങ്ങളിൽ തൻ കരങ്ങളാൽ കൺകളെ തുടച്ചിടുന്നവൻ

 

ദൈവം നമ്മുടെ ജീവന്റെ ബലം ഒന്നിലും ഭയന്നിടേണ്ട നാം

ക്ഷാമവും മഹായുദ്ധമാകിലും ക്ഷേമമായി നടത്തിടുമവൻ

 

ഹാ! വിഷാദത്താലുള്ളം കലങ്ങാതെ

ദൈവത്തിൽ പ്രത്യാശ വയ്ക്കുവിൻ

ദൈവം നമ്മുടെ മുഖപ്രകാശമാം കൈവിടാത്ത ദിവ്യമിത്രമാം

 

ദൈവത്തിൽ സദാ ആശ്രയിക്കുവോർ

എന്നും നിൽക്കും സീയോൻ പോലെയാം

ഇന്നുമെന്നേക്കും തൻജനങ്ങളെ ഒന്നുപോലെ കാത്തിടുമവൻ.