ദൈവം ഈ നല്ല ദൈവം

 

ദൈവം ഈ നല്ല ദൈവം ജീവിതകാലമെല്ലാം

കൺമണിപോലെയെന്നെ കാത്തു നടത്തിടുന്നു

 

കണ്ണീരിൻ പാതകളെത്രയിന്നെ-

ന്നെണ്ണിക്കുറിക്കുവാനാവുകില്ല

എങ്കിലും കൈവിടാതെന്നെ ദൈവം

സങ്കടം തീർത്തു നടത്തിടുന്നു

 

സംഹാരദൂതന്റെ വാളിൽ നിന്നും

ശത്രു തൻഅഗ്നി ശരത്തിൽനിന്നും

മാമക പ്രാണനെ കാത്തു ദൈവം

മാറാതെ മുറ്റും നടത്തിടുന്നു

 

തീക്കനൽ പാറയിൽനിന്നുപോലും

തക്കസമയത്തു വെള്ളമേകും

അന്നന്നു വേണ്ടതാം മന്ന തന്നും

മന്നിതിലെന്നെ പുലർത്തിടുന്നു

 

വാഗ്ദത്ത നാട്ടിൽ ചെന്നെത്തുവോളം

വിശ്രമമില്ലാതെ വേല ചെയ്തു

വിശ്വാസം കാത്തു നല്ലോട്ടമോടി

വിജയകിരീടങ്ങൾ നേടിടും ഞാൻ.