ചെന്നു ചേർന്നിടും സ്വർഗ്ഗരാജ്യത്തിൽ

ചെന്നു ചേർന്നിടും സ്വർഗ്ഗരാജ്യത്തിൽ

അന്നു തീർന്നിടും സർവ്വ ദുഃഖവും (2)

 

മുഖാമുഖമായ് കണ്ടിടുമെൻ പ്രിയൻ പൊന്മുഖം ഞാൻ അന്നു

മുത്തം ചെയ്തിടും യുഗായുഗമായ് പാർത്തിടും

തൻരാജ്യേ പാടിടും സ്വർഗ്ഗീതങ്ങൾ ആമോദത്തോടെ

 

ചെന്നു ചേർന്നിടും സ്വർഗ്ഗരാജ്യത്തിൽ

ഈ മണ്മയ ശരീരം വിണ്മയമാകും (2)

 

ചെന്നു ചേർന്നിടും സ്വർഗ്ഗരാജ്യത്തിൽ

അന്നു കണ്ടിടും തൻ വൻ മുറിവുകൾ (2)

 

ചെന്നു ചേർന്നിടും സ്വർഗ്ഗരാജ്യത്തിൽ

അന്നു പാടിടും ഹാ.. ഹല്ലേലുയ്യാ (2)

 

ചെന്നു ചേർന്നിടും സ്വർഗ്ഗരാജ്യത്തിൽ

അന്നു തന്മുഖം കണ്ടാരാധിച്ചിടും.(2)