ഭൂവിൽ വന്നവൻ ജീവൻ തന്നവൻ

ഭൂവിൽ വന്നവൻ ജീവൻ തന്നവൻ

പുതിയ മാർഗ്ഗമുലകിലാർക്കുമായ്ത്തുറന്നവൻ

തൻസ്നേഹം മഹാത്ഭുതസ്നേഹം

തൻനാമം മഹോന്നതനാമം വാനിലും ഭൂവിലും

 

അവൻ ദൈവമാം അനാദ്യന്തനാം

അവനിയും തന്നരുളപ്പാടിലുളവായ് വന്നതാം

വേഷത്തിൽ മനുഷ്യനായി താൻ ക്രൂശിന്മേൽ

മരിച്ചുയിർക്കയാൽ മോക്ഷത്തിൻ വാതിലായ്

 

മഹാഭാഗ്യമായ് അവൻ പക്ഷമായ്

മരുവിലെങ്കിലും വസിപ്പതമിതമോദമായ്

സേവിപ്പാ നവന്നു തുല്യമായ് സ്നേഹിപ്പാൻ

മറ്റാരുമില്ലതാൽ തൻ പാദം കുമ്പിടാം

 

അവന്മൂലമായ് സുഖം നിത്യവും

അനുഗമിച്ചിടും ജനങ്ങളനുഭവിച്ചിടും

ആരാലും അകറ്റുവാൻ ഭുവി-

യാകാത്തോരടുത്ത ബന്ധുവാം ആനന്ദദായകൻ

 

ജയം നിശ്ചയം ജയം നിശ്ചയം

വിജയവീരനേശുവിൻ നിമിത്തമിദ്ധരേ

ഘോഷിപ്പിൻ അവൻ ജനങ്ങൾ സ-

ന്തോഷിപ്പിനവന്റെ നാമത്തിൽ നിത്യതയോളവും.