ഭയപ്പെടാതെ നാം പോയിടാം

ഭയപ്പെടാതെ നാം പോയിടാം

യിസ്രായേലിൻ ദൈവം കൂടെയുണ്ട്

അന്ധകാരമാമീ ലോകയാത്രയിൽ

അനുദിനമവൻ നമ്മെ നടത്തിടുന്നു

 

മരുഭൂമിയിലെ യാത്രയിലും നീ

മാറാത്ത ദൈവമല്ലോ

കാടപ്പക്ഷിയും മന്നയും കൊണ്ടവൻ

തൃപ്തരായി നടത്തിടുന്നു

 

തിരമാലകൾ വൻ ഭാരങ്ങളിലും നീ

മാറാത്ത ദൈവമല്ലോ

കാറ്റേ ശാസിച്ച കാൽവറി നാഥൻ

കാത്തു സൂക്ഷിച്ചിടുന്നു

 

പലവ്യാധികളാൽ വലഞ്ഞിടും നേരം

മാറാത്ത ദൈവമല്ലോ

ആത്മവൈദ്യനാം ശ്രീയേശു നായകൻ

സൗഖ്യം പ്രദാനം ചെയ്യും

 

മരണത്തിൻ കൂരിരുൾ താഴ്വരയിലും

നീ മാറാത്ത ദൈവമല്ലോ

ഈ ലോകത്തിലെ യാത്ര തീർന്നിടുമ്പോൾ

ചേർത്തിടും ഭാഗ്യനാട്ടിൽ.