അത്യുന്നതൻ സുതനേ

അത്യുന്നതൻ സുതനേ ആരംഭകാരണനേ

അങ്ങേ സ്തുതിച്ചിടും ആരാധിച്ചാനന്ദിക്കും

ശ്രീ യേശുക്രിസ്തുരാജാ!

 

കാൽവറി മാമലയിൽ കാരിരുമ്പാണികളാൽ

ക്രൂശിതനായ് എന്റെ പാപങ്ങൾ പോക്കിയതാൽ

നന്ദിയായ് കുമ്പിടുന്നു

 

കഷ്ടത്തിലാശ്രയം നീ ദുഃഖത്തിൽ സാന്ത്വനവും

ശത്രുകൈയിൽ നിന്നും മാമക മോചനവും

നിൻകൃപയൊന്നുമാത്രം

 

ജാതിവംശങ്ങൾ മദ്ധ്യേ സത്യത്തിൻ സാക്ഷിയായി

ഇരുളിലൊരു ദീപം പോൽ നിന്നിൽ ഞാൻ ശോഭിച്ചിടാൻ

അരുളേണം, നിൻകൃപകൾ

 

ആത്മാവാം ദൈവമേ നിൻ ശക്തിയാൽ ഞാൻ നടപ്പാൻ

പാവനഹൃദയം എന്നിൽ പകർന്നിടൂ നീ

പാരിലെൻ നാൾകളെല്ലാം