അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ

അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ

അന്യോന്യം സ്നേഹിക്കുവിൻ

സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ

സ്നേഹമായോതുന്നിതാ

 

അന്യർ തൻ ദുഃഖത്തിൽപങ്കു ചേർന്നിടണം

ആർദ്രത കാട്ടിടണം

ഉള്ളതിൽ പങ്കു നാം അഗതികൾക്കായ്

അറിഞ്ഞു നല്കിടേണം മടിച്ചിടാതെ

 

ദൈവത്തിൻ നൽസ്നേഹം

ഉള്ളിലുള്ളാരുമേ ആരോടും കോപിക്കില്ല

എല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻ

ക്രിസ്തേശു നമ്മോടോതിയല്ലോ

 

അയല്ക്കാരെ നമ്മൾ സ്നേഹിക്കാതെങ്ങനെ

ദൈവത്തെ സ്നേഹിച്ചിടും?

ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണം

എളിയവരെയാദരിച്ചിടണം.