അനുഗ്രഹത്തിന്നധിപതിയേ!

അനുഗ്രഹത്തിന്നധിപതിയേ!

അനന്തകൃപ പെരും നദിയേ!

അനുദിനം നിൻപദം ഗതിയേ!

അടിയനു നിൻ കൃപ മതിയേ!

 

വൻവിനകൾ വന്നിടുകിൽ

വലയുകയില്ലെൻ ഹൃദയം

വല്ലഭൻ നീയെന്നഭയം

വന്നിടുമോ പിന്നെഭയം?

 

തന്നുയിരെ പാപികൾക്കായ്

തന്നവനാം നീയിനിയും

തള്ളിടുമോ ഏഴയെന്നെ

തീരുമോ നിൻ സ്നേഹമെന്നിൽ?

 

തിരുക്കരങ്ങൾ തരുന്ന നല്ല

ശിക്ഷയിൽ ഞാൻ പതറുകില്ല

മക്കളെങ്കിൽ ശാസനകൾ

സ്നേഹത്തിൻ പ്രകാശനങ്ങൾ

 

പാരിടമാം പാഴ്മണലിൽ

പാർത്തിടും ഞാൻ നിൻതണലിൽ

മരണദിനം വരുമളവിൽ

മറഞ്ഞിടും നിൻ മാർവ്വിടത്തിൽ