അനുഗമിക്കും ഞാനേശുവിനെ അനുദിനം

 

അനുഗമിക്കും ഞാനേശുവിനെ

അനുദിനം കുരിശെടുത്തു

അവഗണിക്കും ഞാൻ ലോകസ്നേഹത്തെ

അവൻ തന്ന ബലം ധരിച്ച്

 

സ്നേഹക്കൊടിക്കീഴിൽ ഞാനിരുന്നു

സ്നേഹനാഥനെ സ്തുതിക്കും (2)

 

മമ പ്രിയരെന്നോടെതിർത്തീടിലും

മനംനൊന്തു കലങ്ങീടിലും

മനസുഖം തരും തൻ തിരുമൊഴികൾ

മതിയെനിക്കാശ്വസിപ്പാൻ

 

പല പരിശോധനകൾ സഹിച്ച്

പഴിദുഷിനിന്ദ വഹിച്ച്

അരുമരക്ഷകനെ അനുഗമിച്ചെൻ

അവസരം ചെലവഴിക്കും

 

വരുമൊരുനാളിലെന്നാത്മ

പ്രിയന്നരികിലണഞ്ഞിടും ഞാൻ

പുതുവുടലണിഞ്ഞു കുതുഹുലരായ്

പുതുപുരിയിൽ വസിക്കൂ