അനുദിനവും പാലകനായരികിലുണ്ടെന്നേശുപരൻ

അനുദിനവും പാലകനായരികിലുണ്ടെന്നേശുപരൻ

അവനിലത്രേ എന്നഭയം

അവനെനിക്കായ് കരുതുന്നല്ലോ

 

കഷ്ടതയിൽ കൈവിടാതെ

തുഷ്ടിയേകി നടത്തുമെന്നെ

കരുമനകൾ വരികിലേശു

അഭയമേകും അനുദിനവും

 

വന്ദ്യനവൻ നിന്ദിതനായ്

കഠിനപീഡയേറ്റധികം

കുരിശിലേറി പാപികൾക്കായ്

തിരുശരീരം യാഗമാക്ക

 

ഉലകത്തിൽ സൽ ഭരണ കർത്താ

വായിടും ശ്രീ യേശു നാഥൻ

സഹസ്രവർഷം തൻസവിധേ

മരുവിടും നാം യെരുശലേമിൽ.