അനുദിനമെന്നെ പുലർത്തുന്ന ദൈവം

അനുദിനമെന്നെ പുലർത്തുന്ന ദൈവം

അനവദി നന്മകൾ നല്കിടുന്നു

അനന്തമാം തിരുക്രുപ മതിയേ

അനുഗ്രഹ ജീവിതം നയിച്ചിടുവാൻ

 

അവനിയിലെ അനർത്ഥങ്ങളാൽ

അലയുവാൻ അവനെന്നെ കൈവിടില്ല

അകമേ താനരുപിയായുള്ളതിനാൽ

ആകുലമില്ലെനിക്കാധിയില്ല

 

ജീവിതമാം എൻ പടകിൽ

വൻ തിരമാല വന്നാഞ്ഞടിച്ചാൽ

അമരത്തെൻ അഭയമായ്‌ നാഥനുണ്ട്

അമരും വൻകാറ്റും തിരമാലയും

 

ബലഹീനമാം എൻ ശരീരം

ഈ മണ്ണിൽ മണ്ണായ്‌ തീരുമെന്നാൽ

തരും പുതുദേഹം തൻദേഹസമം

തേജസ്സെഴുന്നൊരു വിൺശരീരം.