അൻപോടെന്നെ പോറ്റും പ്രിയന്റെ

അൻപോടെന്നെ പോറ്റും പ്രിയന്റെ

ഇമ്പമേറും സ്വരം കേട്ടു ഞാൻ

തുമ്പമകറ്റി സ്വരം കേട്ടു ഞാൻ

അൻപു നിറഞ്ഞയെന്നേശുവെ

 

ഇത്രമാ സ്നേഹത്തെ

എങ്ങനെ വർണ്ണിക്കും എൻ പ്രിയാ(2)

 

നൊന്തു നീറുന്നെൻ മാനസത്തെ

നാഥൻ ശാന്തിതന്നു രക്ഷിച്ചു

കണ്ണുനീർ തൂകിടും നേരത്തും

കാന്തൻ പൊൻകരത്താൽ തുടച്ചു

 

രോഗത്താൽ ഭാരപ്പെട്ടിടുമ്പോൾ

രോഗത്തിൻ വൈദ്യനാം പ്രിയനിൽ

മാറോടു ചേർന്നു ഞാൻ പാടിടാം

മന്നിതിൽ പ്രിയനെ വാഴ്ത്തിടും

 

മുൾമുടി ചൂടി എനിക്കായി

മൂന്നാണിമേൽ നാഥൻ തൂങ്ങിയേ

മുറ്റും എന്നെ കഴുകിടുവാൻ

മുഴുവൻ ചെന്നിണം തന്നവൻ.