അബ്രഹാമിൻ ദൈവമേ തുണ

അബ്രഹാമിൻ ദൈവമേ തുണ

യാക്കോബിൻ ദൈവമേ ബലം (2)

 

വൻ ദുഃഖവേളയിലും എൻഭാരമേറിടുമ്പോഴും (2)

വിശ്വാസത്തോണിയിൽ ആശ്വാസദായകനായ്

നീ മതി എന്നാളുമേ (2)

നീ മതി എന്നാളുമേ

 

മാറ മധുരമാക്കിയോൻ മാറ്റിടുന്നെൻ വേദനകൾ (2)

എൻ ശക്തിയാം ദൈവം എൻ ഭാഗ്യം എൻ മോദം

എൻ ശരണം നീ എന്നുമേ (2)

എൻ ശരണം നീ എന്നുമേ

 

കൂരിരുളിൻ താഴ്വരയിലും വല്ലഭൻ നീയെന്നാശ്രയം (2)

എൻ പാറയാം യാഹിൽ വാഗ്ദത്ത നായകനിൽ

ആനന്ദ സമ്മേളനം (2)

ആനന്ദ സമ്മേളനം

 

ജീവിത സാഗരത്തിലും ജീവനറ്റു കേണിടുമ്പോഴും (2)

നീ വായെന്നേശുവേ വൈകാതെ എന്നരികിൽ

എൻ സങ്കടം തീർത്തിടാൻ (2)

എൻ സങ്കടം തീർത്തിടാൻ