ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ

ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ

ആരിലുമുന്നതൻ ക്രിസ്തുവാം

 

അവനൊപ്പം പറയാനൊരാളുമില്ല

അവനെപ്പോലാരാധ്യരാരുമില്ല

അവനിൽ ശരണപ്പെട്ടാരുമേ ആരുമേ

ഒരു നാളും അലയാതെ മോദമായ് മോദമായ്

മരുവും മരുവിലും ശാന്തമായ്

 

അവനിക്കു പൊതുവായ് നിറുത്തി ദൈവം

അവനെക്കൊണ്ടത്രേ നിരപ്പുതന്നു

അവനെ വിട്ടൊരുനാളും പോകുമോ പോകുമോ

അരുതാത്തതൊന്നുമേ ചെയ്യുമോ ചെയ്യുമോ

അവനെയോർത്തനിശം ഞാൻ പാടിടും

 

വരുവിൻ വണങ്ങി നമസ്കരിപ്പിൻ

ഒരുമിച്ചുണർന്നു പുകഴ്ത്തിടുവിൻ

ബലവും ബഹുമാനമാകവേ യാകവേ

തിരുമുമ്പിലർപ്പിച്ചു വീഴുവിൻ വീഴുവിൻ

തിരുനാമമെന്നേക്കും വാഴ്ത്തുവിൻ