ആശ്വാസദായകൻ യേശുനാഥൻ

ആശ്വാസദായകൻ യേശുനാഥൻ

ആനന്ദവല്ലഭൻ തന്നേയവൻ

അൻപുള്ള രക്ഷകൻ നമ്മെയെന്നും

അൻപോടെ കാത്തിടും നിശ്ചയമായ്

 

ക്രിസ്തുവിൽ ആശ്രയിക്കാം

നമുക്കെന്നും ആശ്രയിക്കാം

ക്രൂശിൽ മരിച്ചുയിർത്തെഴുന്നെറ്റ

ക്രിസ്തുവിൽ ആശ്രയിക്കാം

 

ആപത്തുനേരത്തിൽ സങ്കേതമായ്

ചാരത്തുവന്നു തൻമാർവ്വണച്ച്

വേദനമാറ്റി കണ്ണീർ തുടച്ച്

ആശ്വാസം നൽകി ആശ്ളേഷിക്കുമേ

 

ശോധന ധാരാളം വന്നിടുന്ന

വേളയിൽ ഉന്നതൻ താങ്ങിടുമേ

അന്നന്നു വേണ്ടുന്നതെല്ലാം തന്നു

അത്ഭുതനാഥൻ നടത്തിടുമേ

 

വാഗ്ദത്ത ദേശത്തു ചേർത്തിടുവാൻ

വാഗ്ദത്തം ചെയ്തവൻ വന്നിടുമേ

വാനവും ഭൂമിയും മാറിയാലും

വാക്കുപറഞ്ഞവൻ മാറുകില്ല.