ആപത്തുവേളകളിൽ

ആപത്തുവേളകളിൽ ആനന്ദവേളകളിൽ

അകലാത്ത എൻ യേശുവേ

അങ്ങയുടെ പാദം കുമ്പിടുന്നേ ഞാൻ

 

കുശവന്റെ കയ്യിൽ കളിമണ്ണുപോൽ

തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ

മെനഞ്ഞീടണമേ വാർത്തെടുക്കണേ

ദിവ്യഹിതംപോലെ ഏഴയാമെന്നെ

 

കഷ്ടതയുടെ കയ്പുനീരിൻ പാത്രവും അങ്ങ്

എൻ കരങ്ങളിൽകുടിപ്പാൻ തന്നാൽ

ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ

തിരുകൃപ എന്നിൽ പകരണമേ

 

എന്റെ ഹിതംപോലെ നടത്തരുതേ

തിരുഹിതംപോലെ നയിക്കണമേ

ജീവിതപാതയിൽ പതറിടാതെ

സ്വർഗ്ഗഭവനത്തിലെത്തുവോളവും