ആണികളേറ്റ പാണികളാലേ

ആണികളേറ്റ പാണികളാലേ

അനുദിനമവനെന്നെ നടത്തിടുന്നു

 

ജീവിതഭാരച്ചുമടുകളാകെ

അവൻ ചുമന്നെന്നെ പുലർത്തിടുന്നു

ആകയാലാകുലമിന്നെനിക്കില്ല

ആനന്ദമായോരു ജീവിതമാം

 

അറിഞ്ഞവനെന്നെ കരുതിടുമെന്നും

അരുമയിൽ കാത്തിടും ചിറകടിയിൽ

പാരിലെൻ ജീവിതയാത്രയിലെന്നെ

പിരിയാതെ കൂടെ വരുന്നവനാം

 

ഏതൊരു നാളും യേശു എന്നിടയൻ

എനിക്കൊരു കുറവും വരികയില്ല

അനുഗ്രഹമാണെന്റെ ജീവിതമിന്ന്

അനുഭവിച്ചറിയുന്നു ഞാനവനെ

 

ഉലകിലെല്ലാരും പ്രതികൂലമായാലും

ഉലയുകയില്ല ഞാൻ പതറുകില്ല

ഉയിരുള്ള നാളെല്ലാം ഞാനവന്നായി

ഉണർന്നു വിശ്വാസത്തിൻ വേലചെയ്യും.