ആകുലനായിതീരരുതേയെൻ മനമേ

ആകുലനായിതീരരുതേയെൻ മനമേ

യേശുനാഥൻ നീക്കിടും നിന്റെ ക്ലേശമെല്ലാം

 

പുലർത്തുന്നു നാഥൻ പറവകളെ

വയലിലെ താമര വളർത്തീടുന്നു (2)

വിതയില്ല കൊയ്ത്തുമില്ല സ്വർഗ്ഗനാഥൻ കരുതിടുന്നു എന്നെ (2)

സ്വർഗ്ഗനാഥൻ കരുതിടുന്നു

 

നാളെയ്ക്കായി എന്തിന്നു ഞാൻ വ്യാകുലനായി കലങ്ങീടുന്നു (2)

എനിക്കായി കരുതിടുന്നു വേണ്ടതെല്ലാം നാഥനവൻ എന്നും (2)

വേണ്ടതെല്ലാം നാഥനവൻ

 

ശത്രുസൈന്യം ആഞ്ഞടിച്ചാൽ ഭീതിവേണ്ടെനിക്കൊരുനാളും (2)

കൂടെയുണ്ട് അധിപനവൻ വീരനാമെൻ ദൈവമവൻ എത്ര (2)

വീരനാമെൻ ദൈവമവൻ.