നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു

നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു

കൊല്ലം ജില്ലയില്‍ അടൂര്‍ ഏനാത്ത് എന്ന സ്ഥലത്ത് റ്റി. എം. വില്‍സന്‍റെയും തങ്കമ്മ വില്‍സന്‍റെയും അഞ്ചു മക്കളില്‍ ഇളയവനായി ജനിച്ചു ശമുവേല്‍ വില്‍സന്‍.

16 വര്‍ഷം മുന്‍പ് തന്‍റെ വാല്‍സല്യ മാതാവ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. മാതാവിന്‍റെ വേര്‍പാട് തന്നെ വളരെ വേദനിപ്പിച്ചു. മാതൃസ്നേഹത്തിന്‍റെ ലാളനകളും, തലോടലുകളും ഉപദേശങ്ങളും എല്ലാമെല്ലാം അയവിറക്കികൊണ്ടിരിക്കുമ്പോള്‍, അമ്മയുടെ സ്നേഹവും ലോകസ്നേഹവും താല്‍ക്കാലികമാണെന്നും ദൈവസ്നേഹം നിത്യമാണെന്നും പരിശുദ്ധാത്മാവ് സംസാരിച്ചു.

ചിന്തയില്‍ നിന്നുണര്‍ന്നു ദൈവസ്നേഹത്തെ ഓര്‍ത്തപ്പോള്‍ ദൈവം മനുഷ്യനു ദാനമായി നല്കിയ നിത്യസ്നേഹം, ആത്മരക്ഷ, നിത്യരാജ്യം, നിത്യഭവനം ഇതെല്ലാം പരിശുദ്ധാത്മാവ് ഓര്‍മ്മയില്‍ നല്കി. ഈ അവസരത്തില്‍ ഹൃദയത്തില്‍ ലഭിച്ച ഈണത്തില്‍ പാടി പാട്ട് എഴുതി.

“നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു”

കൂടാതെ ഉറച്ച തീരുമാനത്തിന്റെ വരികളാണ് ആ പാട്ടിലെ “അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍” എന്ന വരികള്‍. ”നിന്‍ഹിതം ചെയ്വാന്‍, നിന്നെപ്പോലാവാന്‍”എന്നത് ഏറ്റവും വലിയ ആഗ്രഹത്തിന്‍റെ പ്രദര്‍ശനവുമാണ്.