Onne onnaanennaagraham

ഒന്നേ ഒന്നാണെന്നാഗ്രഹം

വല്ലഭദേവാ നിന്നെക്കാണാൻ

നിന്നുടെ മന്ദിരെയെൻ ധ്യാനമായ്

എന്നും നിൻ ഗേഹെ ഞാൻ പാർക്കണം

 

എൻപാത തന്നിൽ നീയെൻ ദീപം

എൻകൂടെയെന്നും നീയേ തോഴൻ

ഭീതിയിൻ ഹേതുവായേതുമേയില്ലെൻ

ജീവനും ശക്തിയും നീ താൻ യഹോവെ

 

നിന്മുഖം തേടാൻ നീയോതിയെ

എന്മനം തേടും നിൻ ജ്യോതിയെ

നിന്മുഖം കാണ്മവർ ശോഭിതരെന്നും

ഖിന്നതയായവർ കാണ്മതേയില്ല

 

എന്നാത്മദാഹം നിന്നോടെന്നും

എന്നാത്മ നാഥാ താതാ ദേവാ

ആത്മാവാം നിന്നെയെന്നാത്മാവു കാണു-

ന്നാത്മസ്വരൂപാ നീയെന്നുള്ളിൽ തന്നെ

 

എങ്ങും നിറഞ്ഞോനെല്ലാം ചമച്ചുന്നതൻ

തന്നെ ഞാൻ കാണ്മതോ

ജീവനും തന്നതാം സ്നേഹം വിരിഞ്ഞു

കാൽവറി കണ്ടോരാരൂപമായെന്നും

 

സർവ്വാധിനാഥൻ തേജോരൂപൻ

സർവ്വേശപുത്രൻ ഭൂമൗ വാഴും

സർവ്വസമ്പൂർണ്ണനെ തന്മക്കൾ കാണും

സർവ്വസമ്മോദം തൻകൂടെന്നും വാഴും.