Njaan paapiyaayirunnennesu

ഞാൻ പാപിയായിരുന്നെന്നേശു എന്നെ തേടി വന്നല്ലോ

എന്നുടെ പാപം വഹിച്ചവൻ കുരിശിൽ തന്നുയിർ തന്നല്ലോ

 

എന്തത്ഭുതം ദൈവസ്നേഹത്തിൻ ആഴം അറിവാനെളുതല്ല

സങ്കടത്തിൽ താങ്ങി നടത്തും തൻകൃപ ചെറുതല്ല

 

രക്താംബരംപോൽ കടുംചുവപ്പായിരുന്നെന്നുടെ പാപങ്ങൾ

കർത്താവതു ഹിമസമമായ് മാറ്റി തൻപ്രിയ മകനാക്കി

 

കാർമേഘമുയരാമെന്നാൽ കർത്തൻ തള്ളുകയില്ലെന്നെ

കാണും ഞാനതിൻ നടുവിൽ കൃപയെഴും തൻ മഴവില്ലൊന്ന്

 

അത്യുന്നതൻ തൻമറവിൽ വാസം ചെയ്തിടും ഞാനിന്ന്

അത്യാദരം ഞാൻ പാടുന്നാശയും കോട്ടയുമവനെന്ന്

 

സീയോൻ നഗരിയിലൊരിക്കലിനി ഞാൻ നിൽക്കും സാനന്ദം

കാണും പ്രിയനെ, സ്തുതിയിൻ പല്ലവി പാടും ഞാനെന്നും.