Mannayin varnanamaamoru kadha

മന്നയിൻ വർണനമാമൊരു കഥ

ചിന്തനം ചെയ്തീടുവിൻ

ഉന്നതനാം ദൈവം വിണ്ണുലകിൽ നിന്നു

തൻജനത്തിനു കൊടുത്തോരു ധാന്യമാം

 

ഏറ്റം ചെറിയതല്ലോഭുജിപ്പതിന്നേറ്റൊരു ധാന്യമിത്

ഉറ്റം പെരുത്തൊരു നാഥനാം മന്നയി

ങ്ങേറ്റം ചെറിയവനായിരുന്നില്ലയോ

 

ഇല്ലമുന ചെറുതും ഉരുണ്ടൊരു നല്ലവടിവിതിന്നു

നല്ലവനേശുവും കൂർപ്പിയലാവിധം

തന്നെയത്രേ ഭൂവിൽ ജീവനം ചെയ്തതു

 

താണതറയിൽ മന്നാകിടുന്നുപോൽ താണുവന്നെന്റെ നാഥൻ

തേനൊലിവാക്കുകൾ ചൊന്നാനതൊക്കെയും

സ്വാദുള്ള മന്നയിൽ കാണുന്നു ഞാനിതാ

 

മഞ്ഞിലുൽപാദിതമായ് മന്നാ വിശുദ്ധാവിയിൽ യേശു താനും

കഷ്ടമിടിപൊടിയേറ്റ മന്നായെന്റെ

ഇഷ്ടനാം നാഥനെ ഓർക്കുമാറാക്കുന്നു

 

ആർക്കുമെടുത്തുകൊൾവാ നെളുപ്പമായ്

വീട്ടുമുറ്റത്തു മന്നാ പാട്ടിൽ കിടക്കുന്നു നാഥനുമവ്വണ്ണം

നോക്കിവിളിപ്പവർക്കെല്ലാം സമീപസ്ഥൻ

 

ആർക്കും തികവരുളും മന്നയിതു തീർക്കും പശി, ദാഹവും

സ്വർഗ്ഗകനാന്നതിർ തന്നിലെത്തും വരെ

ദീർഘനാൾ നിൽക്കുമി ശാശ്വത ഭോജനം.