വിശ്വാസത്തില്‍ എന്നും മുന്നേറും

വിശ്വാസത്തില്‍ എന്നും  മുന്നേറും ഞാന്‍

വിശ്വാസത്താല്‍ എല്ലാം ചെയ്തിടും ഞാന്‍

ന്നും  അസാദ്ധ‍്യമായ് ഇല്ലെന്റെ മുമ്പിലിനി

ജയം എനിക്കുണ്ട്

 

ഞാനൊട്ടും പിന്മാറുകില്ല

വിശ്വാസച്ചുവടുകള്‍ മുന്നോട്ട് മുന്നോട്ട്

ആരെല്ലാം എതിര്‍ത്താലും എന്തെല്ലാം ഭവിച്ചാലും

പിന്മാറുകില്ലിനി ഞാന്‍

 

അധികാരത്തോടെ ഇനി കല്‍പിക്കും  ഞാന്‍

പ്രതികൂലങ്ങള്‍ മാറിപ്പോക്കും

ന്നും അസാദ്ധ‍്യമായ് ഇല്ലെന്റെ മുമ്പിലിനി

ജയം എനിക്കുണ്ട്

 

അനര്‍ത്ഥമുണ്ടെന്നു  ഞാന്‍ ഭയപ്പെടില്ല

തോല്‍വി വരുമെന്നു  ഞാന്‍ ഭയപ്പെടില്ല

ശത്രു ജയിക്കുമെന്നോ, ഭാവി നശിക്കുമെന്നോ

ഇനിമേല്‍ ഞാന്‍ ഭയപ്പെടില്ല

 

രോഗത്തിനോ ഇനി ശാപത്തിനോ

പാപത്തിനോ ഞാന്‍ അധീനനല്ല

സാത്താന‍്യശക്തിയിന്മേല്‍ ശാപബന്ധനത്തിന്മേല്‍

ജയം എനിക്കുണ്ട്

 

കുല ചിന്തയാല്‍ നിറയുകില്ല

ഭാരങ്ങളോര്‍ത്തിനി കരയുകില്ല

തക്ക സമയത്തെനിക്കെല്ലാം

രുക്കുന്നവന്‍ ഒരിക്കലും കൈവിടില്ല


13 വിശ്വാസത്തില്‍ എന്നും മുന്നേറും ഞാന്‍ (RSV)