Jayam jayam kollum naam jayam kollum naam

ജയം ജയം കൊള്ളും നാം ജയം കൊള്ളും നാം

യേശുവിന്റെ കൊടിക്കീഴിൽ ജയം കൊള്ളും നാം

 

നായകനായ് യേശു തന്നെ നടത്തുന്ന സൈന്യം

മായലോകം പേടിക്കേണ്ടജയം കൊള്ളും നാം

 

സർവ്വലോക സൈന്യങ്ങളെ സാത്താൻ കൂട്ടിയാലും

സ്വർഗ്ഗനാഥൻ ചിരിക്കുന്നു ജയം കൊള്ളും നാം

 

കൗശലങ്ങൾ തത്വജ്ഞാനം യേശുവിന്നു വേണ്ടാ

വചനത്തിൻ ശക്തി മതി ജയം കൊള്ളും നാം

 

ക്രിസ്തൻ ക്രൂശിൻ രക്തത്താലും നിത്യജീവനാലും

വിശുദ്ധാത്മശക്തിയാലും ജയം കൊള്ളും നാം

 

ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ! ദൈവത്തിനു സ്തോത്രം

യേശുകൊണ്ടജയത്താലെ ജയം കൊള്ളും നാം.