Enthu cheyyaam paapi

എന്തു ചെയ്യാം പാപി!

എന്തു ചെയ്യാം പാപി!

അന്ധകാരകാലം

വരുന്നെന്തു ചെയ്യാം?

ചിന്തയറ്റിരിപ്പതേറ്റം

സന്താപഹേതുകമാം

 

ബന്ധുതയും നിൻയശസ്സും

ചിന്തിക്കുകിലെന്ത നിത്യം!

ചെന്തീക്കനലിന്നു മുമ്പിൽ

വെന്തിടുന്ന പഞ്ഞിപോലെ

 

ഈശനിതാ തൻദയയാൽ

നാശമയനായ നിന്നെ

നീചതയിൽ നിന്നുയർത്താ-

നാശയോടുരച്ചിടുന്നാൻ

 

ദേവദയയാൽ ശുഭമാം

ഭാവം നിനക്കുള്ളതിപ്പോൾ

ദേവകൃപ തള്ളിടവേ

ശാപം വരും നിശ്ചയമാം

 

നിൻ ബലമെന്തോർത്തു

കണ്ടാൽ പുല്ലുതുല്യമാം ശരീരം

ചുംബനം ചെയ്യുന്നു നാശ

സമ്പദം ഇനിയൊരിക്കൽ

 

ലോകവിദ്യയഭ്യസിച്ചും

മോഹവസ്തുശേഖരിച്ചും

കാലം കഴിക്കെന്നു വന്നാൽ

നാഥൻ വരും നാളിൽ നിനക്കെന്തു

 

ലോകവിധി കാര്യമാക്കി

ദൈവവിധി വിസ്മരിച്ചാൽ

ലോകം വിറയ്ക്കുന്ന മഹാ

നാളിൽ നിനക്കാവലോടെ

 

മാനുജപ്രസാദം നോക്കി

ദൈവപ്രസാദം വെടിഞ്ഞ

സ്ഥാനമാനികളെയഗ്നി

ന്യൂനീകരിക്കും സമയം

 

നാളിൽ നാളിൽ ഭേദമല്ലേ

ലോകത്തിന്നു കാണുന്നുള്ളു?

നീളവേ നിൻപുഷ്ടി നിലച്ചിടുമോ?

നീയോർത്തുകാൺക

 

ഇഷ്ടകാലമത്രേയിതു

രക്ഷപെടാനേനമല്ലോ

കഷ്ടം വരുംമുൻ പരന്റെ

ശ്രേഷ്ഠപദം ചേർന്നുകൊൾ നീ.