Aarithaavarunnaarithaavarunnesu

ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ?

പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നോ!

 

കണ്ടാലും ലോകത്തിന്റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട്

കണ്ടുവോ ഒരു പാപിയെന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു!

 

ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവശ്യം

വല്ലഭാ! നിന്റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യ

 

ആത്മസ്നാനവും അഗ്നിസ്നാനവും നിന്റെ കൈക്കീഴിലല്ലയോ?

എന്തിനു പിന്നെ വെളളത്തിൽ സ്നാനം എന്റെ കൈക്കീഴിലേൽക്കുന്നു?

 

സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയരക്ഷകൻ

ഇപ്രകാരം നാം സർവ്വനീതിയും പൂർത്തിയാക്കണമെന്നോതി

 

ടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി

പെട്ടെന്നാത്മാവു വന്നു തന്റെമേൽ പ്രാവിനെപ്പോലങ്ങിറങ്ങി

 

വന്നൊരു ശബ്ദം മേൽനിന്നക്ഷണം എന്റെ പ്രിയകുമാരൻ നീ

നിന്നിലെത്രയും പ്രിയമുണ്ടെന്നും സ്വർഗ്ഗതാതൻ താനരുളി

 

തുറന്നോർ സ്വർഗ്ഗമവിടുണ്ടൊരു പ്രിയതാതനുമതുപോൽ

പരിശുദ്ധാവിയതുമെൻ പ്രിയനേശു നാഥനും കാണുവിൻ