ജോണ്‍ എന്ന ദൈവദാസന്റെ മകനായി 1871 ഏപ്രില്‍ 15നു കോട്ടയതാണ് റ്റി.ജെ.ആന്‍ഡ്രൂസ് ജനിച്ചത്.
കോട്ടയം സി.എന്‍.ഐ-ല്‍ ചേര്‍ന്ന് വൈദിക പഠനം പൂര്‍ത്തികരിച്ച് ഒരു സുവിശേഷകനായി റവ. റ്റി.എച്ച്.ബിഷപ്പ് എന്ന മിഷനറിയുടെ കൂടെ വേല തുടര്‍ന്നു. “സുവിശേഷം പ്രസംഗിച്ചിലെങ്കില് എനിക്ക് ഹാ കഷ്ടം”എന്ന വിശുദ്ധ പൌലോസിന്റെ വാക്കുകളാണ് ഈ വൈദീകനെ എന്നും നയിച്ചത്. സുവിശേഷം പ്രചരിപ്പിച്ചതിന് അനേകം പീഡനങ്ങളും അദ്ദേഹം സഹിച്ചു.
സി.എം.എസ് മിഷനില്‍ പട്ടക്കാരനായി ആലുവ, മൂവാറ്റുപുഴ, എറികാട്, തെക്കന്പുതുപ്പള്ളി, പീരുമേട്, ചങ്ങനാശേരി എന്നീ ഇടവകകളില്‍ റവ. റ്റി.ജെ.ആന്‍ഡ്രൂസ് പ്രവര്‍ത്തിച്ചു.