കൊല്ലം ജില്ലയില്‍ അടൂര്‍ ഏനാത്ത് എന്ന സ്ഥലത്ത് റ്റി. എം. വില്‍സന്റെയും തങ്കമ്മ വില്‍സന്റെയും അഞ്ചു മക്കളില്‍ ഇളയവനായി ജനിച്ചു ശമുവേല്‍ വില്സന്.
2007 മാര്‍ച്ച് 11 നു സഭായോഗത്തിനു നേതൃത്വം കൊടുത്തുകൊണ്ട് സ്തോത്രം ചെയ്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്ന താന്‍ പ്രാര്‍ത്ഥനയില്‍ ദൈവസ്നേഹത്തിന്റെ സമ്പൂര്ത്തിയായ ക്രൂശിലെ സ്നേഹത്തെ ഓര്‍ത്ത് നന്ദിപറയാന്‍ ജനത്തെ ആഹ്വാനം ചെയ്തു.
ഈ വാക്കുകള്‍ മാത്രം ഏതാണ്ട് ഒരു മണികൂര് നേരം പറഞ്ഞുകൊണ്ടിരുന്നു. ആ വാക്കുകള്‍ക്ക് ട്യൂണും ആ സമയം ലഭിച്ചു. ഉടന്‍ ഭാര്യയെ വിളിച്ചു. ഇത് എഴുതി എടുക്കാന്‍ പറഞ്ഞു. സഹോദരി എഴുതാന്‍ തുടങ്ങി. ആത്മാവു തന്നെകൊണ്ട് ആ ഗാനം പാടിക്കാന്‍ തുടങ്ങി.
സൃഷ്ടികളില്‍ കണ്ട കരവിരുത്, അടിപ്പിണരില്‍ കണ്ട സ്നേഹം, മൊഴിയില്‍ കേട്ട രക്ഷ....