യേശുനാഥാ എന്നില്‍
യോഗ‍്യതയൊന്നുമില്ല
നിന്‍ പൊന്നുകരങ്ങളില്‍
അര്‍പ്പിക്കുന്നെന്നെയിതാ
എന്നെ ഞാനായ് മാറ്റിയതോ
നിന്‍ സ്നേഹം മാത്രമേ
എന്‍ ആയുസ്സിന്‍ നാളെല്ലാം
ഞാന്‍ നിന്റേതു മാത്രമെ
മോഹങ്ങളിന്‍ പിന്നാലെ
ഞാന്‍ പോകില്ലൊരിക്കലും
നിന്നുള്ളത്തെ നോവിക്കുന്ന
യാതൊന്നും ചെയ്യില്ല ഞാന്‍
നിന്റെ ഇഷ്ടം അല്ലാതൊന്നും
വേണ്ടെനിക്കിനിയും
മെനയേണം നിന്‍ അനുരൂപനായ്
എന്നെയും പ്രിയനേ
Audio file

54 Yeshunadha ennil (RSV)